പല്ലുകളുടെ വെള്ളനിറത്തിനു
ക്ലിനിക്കല്‍ ഡെന്‍റിസ്ട്രി ജേര്‍ണലിലെ പല പഠനങ്ങളും അനുസരിച്ച് ടൂത്ത് പേസ്റ്റിനൊപ്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലില്‍ രൂപ്പെടുന്ന ശല്‍ക്കങ്ങള്‍ മാറ്റുന്നതിന് മാത്രമല്ല മറ്റുത്പന്നങ്ങളേക്കാള്‍ പല്ലിന് വെണ്മ നല്കാനും സഹായിക്കും. ഇതുപയോഗിച്ച് വീട്ടില്‍ തന്നെ ഒരു വൈറ്റ്നര്‍ നിര്‍മ്മിക്കാം. പ്ലല്ലില്‍ നിന്ന് കാപ്പി, വൈന്‍ എന്നിവയുടെ കറയകറ്റാന്‍ ബേക്കിംഗ് സോഡയും സ്ട്രോബെറിയും ചേര്‍ത്ത് പല്ല് തേക്കുന്നത് പല ദന്തചികിത്സകരും ശുപാര്‍ശ ചെയ്യുന്നതാണ്. സ്ട്രോബെറിയിലെ മെറ്റാലിക് ആസിഡ് കറകളെ നീക്കാന്‍ സഹായിക്കുന്നതാണ്. ഒരു സ്ട്രോബെറി അരച്ച് അതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഏതാനും മിനുട്ട് ഇതുപയോഗിച്ച് പല്ല് തേച്ച് കഴുകിയ ശേഷം വീണ്ടും പേസ്റ്റ് ഉപയോഗിച്ച് തേക്കുക. മുന്നറിയിപ്പായി എടുക്കേണ്ടുന്ന കാര്യം, ഒരു മാസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ ഇത് ചെയ്യരുത് എന്നതാണ്. മാലിക് ആസിഡ് അമിതമായി ചെല്ലുന്നത് പല്ലിന്‍റെ ഇനാമലിന് ക്ഷയമുണ്ടാക്കും.
No comments:
Post a Comment